തിരുവനന്തപുരം : ശബരിമല സ്വർണക്കേസിൽ എസ് ഐ ടി മൊഴി എടുത്ത ശേഷം യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പിയെ വിട്ടയച്ചു. അന്വേഷണ സംഘം അടൂർ പ്രകാശിനെ ...
തിരുവനന്തപുരം : ശബരിമല സ്വർണക്കേസിൽ എസ് ഐ ടി മൊഴി എടുത്ത ശേഷം യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പിയെ വിട്ടയച്ചു. അന്വേഷണ സംഘം അടൂർ പ്രകാശിനെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നൽകി.
ഞാൻ നൽകിയ മറുപടി തൃപ്‌തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായി.
Key Words : Adoor Prakash MP, Sabarimala gold case


COMMENTS