Actor Ranveer Singh receives threat message
മുംബൈ: ബോളിവുഡ് നടനും നടി ദീപിക പദുകോണിന്റെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങ്ങിന് അജ്ഞാത ഭീഷണി സന്ദേശം. വാട്‌സാപ്പ് ശബ്ദ സന്ദേശത്തിലൂടെയാണ് നടന് ഭീഷണി ലഭിച്ചത്. ഇതേതുടര്‍ന്ന് നടന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സന്ദേശത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും പണം ആവശ്യപ്പെട്ടാണ് ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം അവസാനം ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിയ്പ്പ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശവും ലഭിച്ചിരിക്കുന്നത്.
അതേസമയം ലോറന്‍സ് ബിഷ്‌ണോയ് സംഘമാകാം ഭീഷണിക്കു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍.
Keywords: Ranveer Singh, Threat message, Police, Mumbai



COMMENTS