Actor Premkumar is against government
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു.
ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയതെന്നും കുറച്ചു കാലമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാനത്തുനിന്നും മാറുമ്പോള്‍ സഹപ്രവര്‍ത്തകരോട് ഒരു നന്ദി പറയാന്‍ പോലും സര്‍ക്കാര്‍ അവസരം തന്നില്ലെന്നും നടന്‍ പറഞ്ഞു.
വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവര്‍ നിര്‍ത്തി പോകുമ്പോള്‍ അവരോട് വീട്ടുകാര്‍ കാണിക്കുന്ന സാമാന്യ മര്യാദ പോലും സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷമാകുമെന്ന് സദുദ്ദേശപരമായി താന്‍ പറഞ്ഞതാണ് തന്നെ പുറത്താക്കാനുള്ള കാരണമായി കരുതുന്നതെന്നു പറഞ്ഞ പ്രേംകുമാര്‍ കെ.സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചിട്ടും അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകാത്ത ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടി.
Keywords: Premkumar, Government, Film academy


COMMENTS