ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി. ഹൈബി ഈഡനും,ഡീൻ കുര്യാക്കോസിനും അടക്കമുള്ള 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ...
ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി. ഹൈബി ഈഡനും,ഡീൻ കുര്യാക്കോസിനും അടക്കമുള്ള 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. സംഭവങ്ങളുടെ തുടക്കം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞതോടെയാണ്.
ഇന്ത്യ-ചൈന വി-ഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്‌പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്‌ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്. സ്‌പീക്കറുടെ ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ ഉൾപ്പെടെ പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിലെ പരാമർശങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം തടഞ്ഞതിനെത്തുടർന്നുണ്ടായ പ്രതിഷേധമാണ് നടപടിക്ക് കാരണമായത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് എം.പിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
സസ്‌പെൻഷനിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എം.പിമാർ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ നടത്തി.
Key Words : MPs, Protest,Lok Sabha


COMMENTS