കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ച സാഹചര്യത്തില്‍ ഹൈക്കോടതി റദ്ദ...
കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ച സാഹചര്യത്തില്‍ ഹൈക്കോടതി റദ്ദാക്കി. ഇരുവരും നിലവില്‍ ദമ്പതികളായി സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ജൂണില്‍ പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് അവരെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു പോലീസില്‍ ലഭിച്ച പരാതി. എന്നാല്‍ കേസ് നടപടികള്‍ പുരോഗമിക്കവെ ഇരുവരും നിയമപരമായി വിവാഹിതരായി.
കേസ് തുടരുന്നത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും നിലവില്‍ താൻ പ്രായപൂർത്തിയായെന്നും കാട്ടി അതിജീവിത തന്നെ യുവാവിനെ പിന്തുണച്ച് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി വിവാഹം നടന്നതും ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും കോടതി പരിഗണിച്ചു.
സമാനമായ സാഹചര്യങ്ങളില്‍ കേസ് റദ്ദാക്കാമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകള്‍ ജസ്റ്റിസ് സി. പ്രതീപ് കുമാർ ചൂണ്ടിക്കാട്ടി.
ഇത്തരം സന്ദർഭങ്ങളില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ദമ്പതികളുടെ ജീവിതത്തില്‍ വിള്ളലുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് പോക്‌സോ കേസിന്റെ തുടർനടപടികള്‍ കോടതി അവസാനിപ്പിച്ചത്.
Key Words : Kerala High Court , POCSO case, Wedding


COMMENTS