കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റായിരുന്ന എ. സുരേഷ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ...
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റായിരുന്ന എ. സുരേഷ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്‌ച യാത്ര മലമ്പുഴയിലെത്തും. ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
ജാഥയിലേക്ക് യു ഡി എഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യു ഡി എഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സി പി എം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
എ പ്രഭാകരനാണ് മലമ്പുഴ സിറ്റിങ് എം എൽ എ 1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സി പി എം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി എസ് അച്യുതാനന്ദനും ഇ കെ നായനാരും ടി ശിവദാസനും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Key Words : A Suresh, VS Achuthanandan, UDF Candidate, Malampuzha


COMMENTS