തൃശൂർ : വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂർ കാട്ടകാമ്പാലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ...
തൃശൂർ : വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂർ കാട്ടകാമ്പാലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് (9) പരിക്കേറ്റത്.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് പന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പരിക്കേറ്റ ദേവികയെ ഉടൻതന്നെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വാരിയെല്ലിന് മുകൾഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിവിൽ നാല് തുന്നലുകളുണ്ട്.
Key Words : Girl Attacked, Wild Boar


COMMENTS