ആലപ്പുഴ: പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പോലീസ് പിതാവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാ...
ആലപ്പുഴ: പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പോലീസ് പിതാവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാല് വർഷത്തോളമായി കുട്ടി ക്രൂരമായ പീഡനത്തിന് ഇരയാകുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. മറ്റൊരു ബന്ധുവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് പേർക്കെതിരെയും പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു.
മാതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് സി.ഡബ്ല്യു.സി (CWC) സംരക്ഷണത്തിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവ് ഏറ്റെടുത്തത്. തുടർന്ന് ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പീഡനങ്ങൾ നടന്നത്.
കഴിഞ്ഞ ദിവസം കുട്ടി തന്റെ ഒരു സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്. സുഹൃത്ത് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയെ നിലവിൽ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.
Key Words : Minor girl raped, Father , Daughter, Alappuzha , POCSO Case, Arrest

COMMENTS