കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എംഎ ...
കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എംഎ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും യൂസഫലി വിശദീകരിച്ചു.
സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂരും നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകളില്‍ പറയുന്ന സമയത്ത് താന്‍ വിമാനത്തിലായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായിരുന്നു തരൂര്‍ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തരൂര്‍ അറിയിച്ചിരുന്നു.
Key Words : Yusuf Ali, Sashi Tharoor, CPI(M)


COMMENTS