ബിഗ് ബോസ് മലയാളം സീസൺ എട്ട് മാർച്ചിൽ ആരംഭിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്...
ബിഗ് ബോസ് മലയാളം സീസൺ എട്ട് മാർച്ചിൽ ആരംഭിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത് വൈകിയായിരുന്നു. ബിഗ് ബോസ് സീസൺ ആറും ഏഴും തമ്മിൽ ഒന്നര വർഷത്തിനടുത്ത ഗ്യാപ്പ് വന്നിരുന്നു. എന്നാൽ ഇത്തവണ സീസൺ എട്ട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കുമെന്ന പ്രചാരണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശക്തമാവുന്നത്.
ബിഗ് ബോസ് മലയാളം ആറാം സീസൺ 2024 മാർച്ച് 10ന് ആണ് ആരംഭിച്ചത്. സമാനമായ രീതിയിൽ 2026 മാർച്ചിൽ ബിഗ് ബോസ് 8 ആരംഭിക്കുമോ എന്ന ചോദ്യം ശക്തമാണ്. എന്നാൽ കോമണർ മത്സരാർഥികളെ കണ്ടെത്താൻ വേണ്ടി ഉൾപ്പെടെയുള്ള ഓഡീഷൻ ഒന്നും ആരംഭിച്ചിട്ടില്ല.
2025 ഓഗസ്റ്റ് മൂന്നിന് ആണ് ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്. നവംബർ ഒൻപതിനായിരുന്നു ഫിനാലെ. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് മലയാളത്തിന് വേണ്ടി പ്രത്യേകം ചെന്നൈയിൽ നിർമിച്ച സെറ്റിൽ ആണ് ഏഴാം സീസൺ നടന്നത്.
Key Words : Bigg Boss Malayalam


COMMENTS