മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, ആഴ്ചകൾക്ക് മുൻപ് പ്രമുഖ ജ്യോത്സ്യനും വാസ്തു വിദഗ്ധനുമായ ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, ആഴ്ചകൾക്ക് മുൻപ് പ്രമുഖ ജ്യോത്സ്യനും വാസ്തു വിദഗ്ധനുമായ സുമിതാചാര്യ മഹാരാജ് നടത്തിയ പ്രവചനം ചർച്ചയാകുന്നു. 2026 ജനുവരി അവസാന 28 മുതൽ ഫെബ്രുവരി 23വരെ വിമാനാപകടത്തിന് സാധ്യതയുണ്ടെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. ടൈംസ് ഇൻ്റർനെറ്റി പോഡ്കാസ്റ്റ് ചാനലായ സ്പീക്കിങ് ട്രീയിലായിരുന്നു സുമിതാചാര്യ മഹാരാജിൻ്റെ പ്രവചനം.
2025 ഡിസംബർ 31ന് പബ്ലിഷ് ചെയ്ത വീഡിയോയിലാണ് ജനുവരി അവസാന ആഴ്ച വിമാനാപകടത്തിന് സാധ്യതയുണ്ടെന്ന് ജ്യോത്സ്യൻ പ്രവചിച്ചത്. 2026 ജനുവരി 28 മുതൽ ഫെബ്രുവരി അവസാനം വരെ ലോകമെമ്പാടും വലിയ അപകടങ്ങൾക്കു വിമാനാപകടത്തിനും സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനുവരി 28 നും ഫെബ്രുവരി 23 നും ഇടയിലുള്ള യാത്രകൾ പരമാവധി ഒഴിവാക്കുന്നത് നല്ലതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
സുമിതാചാര്യ മഹാരാജ് അപകട സാധ്യതകൾ പ്രവചിച്ച ആദ്യ ദിനമായ ജനുവരി 28 ന് തന്നെയാണ് ബാരാമതിയിൽ അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു വീണത്. മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് റാലിക്കായി പുറപ്പെട്ട അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ച വിമാനം ലാൻഡിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ടത്.
Key Words : Astrologer Sumitacharya Maharaj, Prediction, Ajit Pawar's Death


COMMENTS