Wadakkanchery block panchayath election issue
തൃശൂര്‍: ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍.ഡി.എഫിന് വോട്ട് ചെയ്യാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്നും വിജയിച്ച ഇ.യു ജാഫര്‍ ഒരു കോണ്‍ഗ്രസ് നേതാവിനോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേദിവസം നടന്ന സംഭാഷണമാണ് പുറത്തുവന്നത്.
`പൈസയൊക്കെ കിട്ടിയാല്‍ നമ്മള്‍ സേഫ് ആകുമല്ലോ, പിന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടാ പറഞ്ഞത്, ഇപ്പോ എനിക്കൊരു ഓപ്ഷന്‍ കിട്ടീട്ടുണ്ട്....' എന്നാണ് സംഭാഷണം.
വടക്കാഞ്ചേരി ബ്ലോക്കില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ലീഗ് സ്വതന്ത്രനായ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതോടെ ഭരണം എല്‍.ഡി.എഫിനു കിട്ടി.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജാഫര്‍ വിട്ടുനിന്നതോടെ അതും എല്‍.ഡി.എഫിനു കിട്ടി. അതേസമയം സംഭവം വിവാദമായതോടെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
Keywords: Wadakkanchery, Block panchayath election, LDF, UDF, Vigilance



COMMENTS