V.K Prasanth MLA shifts office to Maruthamkuzhy
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിയാനുള്ള തീരുമാനവുമായി വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത്. പുതുതായി ചാര്‍ജെടുത്ത കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായി ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കവേയാണ് തീരുമാനം. മരുതംകുഴിയിലേക്ക് ഓഫീസ് മാറ്റാനാണ് തീരുമാനമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും വി.കെ പ്രശാന്ത് അറിയിച്ചു.
ഇനി ഒരു തര്‍ക്കത്തിനും ചര്‍ച്ചയ്ക്കുമില്ലെന്നും തനിക്കെതിരെ വ്യക്തിപരമായ അപവാദ പ്രചരണ ശ്രമം വരെയുണ്ടായെന്നും അതിനാല്‍ ഇനി വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഓഫീസ് ഒഴിയാന്‍ തീരുമാനിച്ചുവെന്നും വി.കെ പ്രശാന്ത് അറിയിച്ചു.
അതേസമയം കെട്ടിടം ഒഴിയണമെന്ന് ആര്‍.ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൗണ്‍സിലറുടെ തിട്ടൂരം അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എം.എല്‍യുടെ അപ്പോഴുള്ള നിലപാട്.
Keywords: V.K Prasanth MLA, Office, R. Sreelekha, Corporation


COMMENTS