ഡൽഹി: ഏകദേശം നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ രോഹ...
ഡൽഹി: ഏകദേശം നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മറികടന്നാണ് കോലിയുടെ നേട്ടം.
2021 ഏപ്രിലിലാണ് കോലി അവസാനമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നീട് പാക്കിസ്ഥാൻ താരം ബാബർ അസം ഒന്നാം സ്ഥാനം കൈക്കലാക്കി. 2025 ൽ രോഹിത് ഒന്നാം സ്ഥാനം നേടുന്നതുവരെ അടുത്ത നാലു കലണ്ടർ സീസണുകളിലും ബാബർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. തകർപ്പൻ ഫോമിലൂടെയാണ് കോലി വീണ്ടും ഒന്നാം സ്ഥാനം തിരികെപ്പിടിച്ചത്.
37 കാരനായ കോലി 785 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 784 പോയിന്റുകളുമായി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തും 775 പോയിന്റുകളുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമുണ്ട്. 725 പോയിന്റുമായി ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ശ്രദ്ധേയമായി അഭ്ഗാൻ താരം ഇബ്രാഹിം സാദ്രാൻ 764 പോയിന്റുകളുമായി റാങ്കിംഗിൽ നാലാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം മുതൽ ആരംഭിച്ച മികച്ച സ്‌കോറിങ്ങാണ് കോലിയെ വീണ്ടും മുൻനിരയിലേക്ക് അടുപ്പിച്ചത്.
Key Words : Virat Kohli, ODI Batsmen Rankings


COMMENTS