Court notice to Rahul Easwar
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്.
രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥാ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് കോടതി നടപടി. ഈ മാസം 19 ന് രാഹുല്‍ ഈശ്വര്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുകൂടി പരിഗണിച്ച ശേഷം ഈ കേസില്‍ ഉത്തരവുണ്ടാകും.
Keywords: Court, Bail Conditions, Rahul Easwar, Notice


COMMENTS