വെനസ്വേലയിൽ ആക്രമണം നടത്തി പിടികൂടിയ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് വൈസ് പ്ര...
വെനസ്വേലയിൽ ആക്രമണം നടത്തി പിടികൂടിയ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്.
ജനുവരി 3-ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിനെത്തുടർന്നാണ് ഈ സാഹചര്യം ഉണ്ടായത്.
മഡുറോയും ഭാര്യയും എവിടെയാണെന്ന് സർക്കാരിന് അറിയില്ലെന്ന് ഡെൽസി റോഡ്രിഗസ് ഔദ്യോഗികമായി അറിയിച്ചു. അവർ ജീവനോടെയുണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് അവർ ആവശ്യപ്പെട്ടു.
വെനസ്വേലയിൽ നടത്തിയ വലിയ തോതിലുള്ള ആക്രമണത്തിനൊടുവിൽ മഡുറോയെയും ഭാര്യയെയും തടവിലാക്കിയെന്നും അവരെ വെനസ്വേലയിൽ നിന്ന് മാറ്റിയെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. യുഎസ് ആർമിയുടെ ഡെൽറ്റ ഫോഴ്സ് ആണ് ഈ ഓപ്പറേഷൻ നടത്തിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തലസ്ഥാനമായ കാരക്കാസിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വെനസ്വേല സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടേത് ഗുരുതരമായ സൈനിക പ്രകോപനമാണെന്ന് വെനസ്വേലൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.
Key Words : Venezuelan Vice President Nicolas Maduro, Delcy Rodriguez, USA


COMMENTS