കാരാക്കസ്: വെനസ്വേലയിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ പശ്ചാത്തലത്തിൽ, താൻ എത്രയും...
കാരാക്കസ്: വെനസ്വേലയിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ പശ്ചാത്തലത്തിൽ, താൻ എത്രയും വേഗം മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ അറിയിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന മച്ചാഡോ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"എത്രയും വേഗം വെനസ്വേലയിലേക്ക് മടങ്ങാനാണ് ഞാൻ പദ്ധതിയിടുന്നത്. രാജ്യത്ത് ജനാധിപത്യപരമായ മാറ്റം അനിവാര്യമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടന്നാൽ 90 ശതമാനത്തിലധികം വോട്ടുകൾ നേടി ഞങ്ങൾ വിജയിക്കും," 58-കാരിയായ മച്ചാഡോ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ വേഷപ്രച്ഛന്നയായി രാജ്യം വിട്ട അവർക്ക് നൊബേൽ സമാധാന പുരസ്കാരം ലഭിച്ചിരുന്നു. ഈ പുരസ്കാരം ഡോണൾഡ് ട്രംപിനാണ് അവർ സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് ട്രംപ് മച്ചാഡോ തെരഞ്ഞെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. വെനസ്വേലയിലെ നിലവിലെ തകർന്ന സാഹചര്യം പരിഗണിക്കുമ്പോൾ 30 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് അപ്രായോഗികമാണെന്ന് ട്രംപ് പറഞ്ഞു. രാജ്യം ആദ്യം സുസ്ഥിരമാകണമെന്നും അതിനുശേഷം മാത്രമേ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുകയുള്ളൂ എന്നും എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
Key Words : Venezuela, Maria Corina Machado, Nicolas Maduro

COMMENTS