തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസിന്റെ നിലപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരും ഒന്നിക്കുന...
തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസിന്റെ നിലപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരും ഒന്നിക്കുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം അവരുടെ ആഭ്യന്തര കാര്യമാണ്. സമുദായ സംഘടനങ്ങളുടെ സംഘടനാപരമായ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ മാത്രമാണ്. കോണ്‍ഗ്രസോ യുഡിഎഫോ സമുദായ സംഘടനകളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്നും തങ്ങളുടെ പ്രശ്‌നത്തില്‍ ആരെയും ഇടപെടാന്‍ സമ്മതിക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
അവര്‍ യോജിച്ചാലും നല്ലത് യോജിച്ചില്ലെങ്കിലും നല്ലത്. അവരുടെ തീരുമാനങ്ങള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. അവര്‍ എന്ത് തീരുമാനമെടുത്താലും കോണ്‍ഗ്രസിനെ ബാധിക്കില്ല. എസ്എന്‍ഡിപി എത്രയോ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. തനിക്ക് കിട്ടിയ പത്മഭൂഷന്‍ എസ്എന്‍ഡിപിക്ക് ലഭിച്ചതാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായതില്‍ സന്തോഷമുണ്ട്. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു. ഇത്രയും വലിയ പുരസ്‌കാരം കിട്ടിയ ആളെ അത് രാഷ്ട്രീയം കൊണ്ട് ലഭിച്ചതാണെന്ന് പറഞ്ഞ് അപമാനിക്കേണ്ട കാര്യമുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
Key Words : Vellappally Natesan, VD Satheesan, SNDP, NSS


COMMENTS