ആലപ്പുഴ: മാധ്യമങ്ങളിൽ നിന്ന് ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവം അടുത്തിടെ ഉണ്ടായതായി വെള്ളാപ്പള്ളി നടേശൻ. എല്ലാവരോടും സൗഹൃദത്തോടെയാണ് പോകുന്നത്. ...
ആലപ്പുഴ: മാധ്യമങ്ങളിൽ നിന്ന് ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവം അടുത്തിടെ ഉണ്ടായതായി വെള്ളാപ്പള്ളി നടേശൻ. എല്ലാവരോടും സൗഹൃദത്തോടെയാണ് പോകുന്നത്. മുഖ്യമന്ത്രിമാർ പങ്കെടുത്ത ശിവഗിരി തീർത്ഥാടന സമ്മേളനം കഴിഞ്ഞിറങ്ങിയ താൻ സംസാരിക്കുമ്പോൾ തടസപ്പെടുത്തിയാണ് ഒരു മാധ്യമ പ്രവർത്തകൻ എത്തിയത്.
ആ മാധ്യമ പ്രവർത്തകൻ മുൻ എം എസ് എഫ് നേതാവാണ്, തീവ്രവാദിയാണ്. ധാർഷ്ട്യത്തോടെയാണ് സംസാരിച്ചത്. ആ ചാനൽ തന്റെ ചോരയ്ക്ക് വേണ്ടി തിളയ്ക്കുന്നു. തന്നെ വേട്ടയാടാൻ താൻ എന്ത് പറഞ്ഞു. ചില സത്യങ്ങൾ പറയുമ്പോൾ വഴിതിരിച്ച് വിടുന്നു. കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.
ലീഗ് ഭരണത്തിൽ ഇരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് വെല്ലുവിളിക്കുന്നു. മതവിദ്വേഷം സ്ഥാപിക്കാൻ കുത്സിത ശ്രമമാണ് ലീഗ് നടത്തുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നില്ല. മുസ്ലീം സമുദായത്തെ ഒന്നും പറഞ്ഞിട്ടില്ല. സൗഹാർദ്ദപരമായാണ് നിൽക്കുന്നത്.
ഈഴവ സമുദായത്തെ മുസ്ലീം സമൂഹവുമായി തെറ്റിച്ച് മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നതായും വെള്ളാപ്പള്ളി. ഭരണത്തിൽ കയറിയപ്പോൾ വിദ്യാഭ്യാസ വകുപ്പ് ലീഗ് അവരുടെ വകുപ്പാക്കി. എന്തെല്ലാം വർഗീയ പ്രസംഗം ലീഗുകാർ നടത്തി. ശിവഗിരിയിൽ മന:പൂർവ്വം പ്രശ്നമുണ്ടാക്കാൻ നോക്കി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുമല്ല ചൂലുമല്ലയെന്നും വെള്ളാപ്പള്ളി.
Key Words : Vellapally Natesan, Media, Journlist


COMMENTS