V.D Satheesan criticizes Kerala budget 2026
തിരുവനന്തപുരം: സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വിശ്വാസ്യത തീരെ ഇല്ലാത്തതാണെന്നും ജനങ്ങള്‍ വിശ്വസിക്കരുതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഈ ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ ഇത്തരം ബജറ്റ് എങ്ങനെ വിശ്വസനീയമാകുമെന്ന് അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണെന്നും 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Kerala budget 2026, Criticize


COMMENTS