തിരുവനന്തപുരം : വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍. വാജിവാഹനം നല്‍ക...
തിരുവനന്തപുരം : വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍. വാജിവാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ രേഖകളോ ഇല്ല. വാജിവാഹനം തന്ത്രിക്കുള്ളതാണെങ്കില്‍ രേഖകള്‍ ഇല്ലാതെ കൈമാറാന്‍ പാടില്ലായിരുന്നു. വാജിവാഹനം അങ്ങനെ കൈമാറാന്‍ പാടില്ലാത്തതാണ്. ദേവസ്വം ബോര്‍ഡാണ് വാജി വാഹനം സൂക്ഷിക്കേണ്ടതെന്നും കെ രാഘവന്‍ വ്യക്തമാക്കി.
കൈമാറുമ്പോള്‍ താന്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഓര്‍മയില്ലെന്നും രാഘവന്‍ പറഞ്ഞു. കൊടിമരം മാറ്റാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തില്‍ താനുണ്ടായിരുന്നില്ല. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് ഭരണ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. താന്‍ വന്ന ശേഷം ഇത്തരം കാര്യങ്ങളൊന്നും ബോര്‍ഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു.
Key Words : Vajivahanam, Devaswom Board, K. Raghavan , Sabarimala


COMMENTS