US President Donald Trump has stated that Venezuelan President Nicolas Maduro and his wife were "captured" and flown out of the country
ന്യൂയോര്‍ക് : രാജ്യത്ത് കടന്നുകയറി ബോംബു വര്‍ഷം നടത്തിയ ശേഷം വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെയും ഭാര്യയെയും 'പിടികൂടി' രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയ്ക്കെതിരെ അമേരിക്ക 'വന്‍തോതിലുള്ള ആക്രമണം' വിജയകരമായി നടത്തിയതായാണ് ട്രംപിന്റെ അവകാശവാദം.
പ്രസിഡന്റ് നികോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും പിടിയിലായെന്നും അവരെ രാജ്യം കടത്തിയതായും ട്രംപ് പറഞ്ഞു. 1989-ല്‍ പനാമ അധിനിവേശത്തിന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് അമേരിക്ക നടത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഇടപെടലാണിത്.
യുഎസ് സൈന്യം പിടികൂടിയ ശേഷം പ്രസിഡന്റും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. അവര്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു. നഗരത്തിലുടനീളം നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായി സോഷ്യല്‍ മീഡിയ വീഡിയോകള്‍ വ്യക്തമാക്കുന്നു.
കാരക്കാസിന്റെ തെക്കന്‍ മേഖലയില്‍, ഒരു പ്രധാന സൈനിക താവളത്തിന് സമീപം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മിറാന്‍ഡ, അരഗ്വ, ലാ ഗൈ്വറ തുടങ്ങിയ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടന്നതായി സര്‍ക്കാര്‍ അറിയിച്ചു.
അമേരിക്കയുടെ 'സൈനികാക്രമണത്തെ' തള്ളിക്കളഞ്ഞ വെനസ്വേല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഈ നടപടിയെ രാജ്യം ശക്തമായി അപലപിച്ചു. കാരക്കാസിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎസ് സൈന്യമാണെന്ന് സിബിഎസ് ന്യൂസ്, ഫോക്‌സ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് ആഴ്ചകളായി ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളെ കരീബിയന്‍ മേഖലയില്‍ വിന്യസിച്ചിരുന്നു.
സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും പസഫിക് സമുദ്രത്തിലും അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ 100-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിലായിരുന്നു ഈ നടപടികള്‍.
നികോളാസ് മഡുറോ ഒരു മയക്കുമരുന്ന് സംഘത്തിന്റെ തലവനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. മഡുറോയുടെ 'ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നും' അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മയക്കുമരുന്ന് വ്യാപാരത്തില്‍ തനിക്ക് പങ്കില്ലെന്നും, വെനസ്വേലയിലെ എണ്ണ ശേഖരം കൈക്കലാക്കാന്‍ അമേരിക്ക തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് മഡുറോ മറുപടി നല്കിയിരുന്നത്.
Summary: US President Donald Trump has stated that Venezuelan President Nicolas Maduro and his wife were "captured" and flown out of the country after US forces entered the nation and carried out bombings. Trump claimed that the United States has successfully conducted a "large-scale strike" against Venezuela.
Trump said that President Nicolas Maduro and his wife, Cilia Flores, have been detained and taken out of the country. This marks the most significant direct US intervention in a Latin American country since the 1989 invasion of Panama.
Venezuelan Vice President Delcy Rodriguez stated that the whereabouts of the President and his wife are unknown following their capture by US forces. The government has demanded "proof of life" to confirm they are still alive.


COMMENTS