റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിലേക്ക് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുക...
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിലേക്ക് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ഉണ്ണി മുകുന്ദന്റെ വസതിയിലെത്തിയാണ് രാഷ്‌ട്രപതിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്.
അറ്റ് ഹോം പരിപാടിയിലേക്ക് രാഷ്‌ട്രപതി ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇത്തരമൊരു അവസരം, അഭിമാനവും സന്തോഷവും അംഗീകാരവും നൽകുന്നതാണെന്നും ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും ഉണ്ണി വ്യക്തമാക്കി.
കാഴ്ചയിൽ തന്നെ ഏറെ പ്രൗഢിയുള്ളതാണ് രാഷ്ട്രപതിയുടെ ക്ഷണകത്ത്. വെറുമൊരു കത്തെന്നതിലുപരി, ഭാരതീയ കലയും പാരമ്പര്യവും ഒത്തുചേരുന്ന ഒരു സൃഷ്ടിയാണ് ഈ ക്ഷണക്കത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിറുത്തി കൊണ്ട് പ്രത്യേകമായി രൂപ കൽപ്പന ചെയ്ത ഈ ക്ഷണകത്ത് തയ്യാറാക്കിയത് അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’യാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഏകദേശം 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
Key Words : Unni Mukundan, 'At Home' Event, Rashtrapati Bhavan


COMMENTS