ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. പത്ത് വർഷത...
ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. പത്ത് വർഷത്തിനിടയിൽ ആദ്യമായാണ് ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത്.
ധനമന്ത്രി എന്ന നിലയിൽ നിര്‍മല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് കേരളത്തിനു വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്. കേരളം അതീവ പ്രതീക്ഷയിലാണ്. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തിന് സമർപ്പിച്ച 29 ഇന ആവശ്യങ്ങളിൽ ഏതൊക്കെയാണ് പരിഗണിക്കപ്പെടുകയെന്ന് നാളെ അറിയാം.
കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങൾ
- കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 21,000 കോടി രൂപയുടെ പ്രത്യേക സഹായം .
- വിഴിഞ്ഞം പദ്ധതി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് എന്നിവയ്ക്കായി പ്രത്യേക ഫണ്ട് .
- റബ്ബർ വിലസ്ഥിരതാ ഫണ്ട് 1,000 കോടിയായി ഉയർത്തുക, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക
- കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള അന്തിമ അംഗീകാരം
- ശബരി റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടുക, സിൽവർ ലൈൻ അല്ലെങ്കിൽ അതിവേഗ റെയിൽ പദ്ധതികൾക്ക് അനുമതി നൽകുക.
- നെല്ല് സംഭരണത്തിന് സപ്ലൈകോയ്ക്ക് 2000 കോടി രൂപയുടെ സഹായം, വന്യജീവി ആക്രമണം തടയാൻ 1000 കോടിയുടെ പ്രത്യേക പാക്കേജ്.
- വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രത്യേക പദ്ധതികൾ


COMMENTS