UDF wins Thiruvananthapuram Vizhinjam ward election
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്. വിഴിഞ്ഞത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എച്ച് സുധീര്‍ ഖാന്‍ വിജയിച്ചു.
ഇതോടെ കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. കഴിഞ്ഞ തവണ പത്തു സീറ്റായിരുന്നു ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് 29 സീറ്റാണുള്ളത്. ഇത്തവണ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷം നേടണമെന്ന ബി.ജെ.പിയുടെ മോഹവും വിഴിഞ്ഞത്ത് പൊലിയുകയാണുണ്ടായത്. 101 വാര്‍ഡുകളിലായി 50 സീറ്റാണ് ബി.ജെ.പിക്കുള്ളത്. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ഭരണം നടത്തുന്നത്.
Keywords: Congress, Vizhinjam ward election, Win


COMMENTS