ദുബായ്: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയി...
ദുബായ്: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം.
വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നു പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. കരാർ തകരാനുള്ള രാഷ്ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമൻ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകളുണ്ട്. പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും.
Key Words : UAE , Pakistan's Airport Operations


COMMENTS