Two dialysis patients dead Haripad gov. hospital
ഹരിപ്പാട്: ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തതിലെ വീഴ്ചയെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60), കായംകുളം സ്വദേശി മജീദ് (52) എന്നിവരാണ് മരിച്ചത്. വെള്ളത്തിലെ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് പരാതി.
സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
അതേസമയം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു.
ഇതോടെ ഇവിടെ ഡയാലിസിസ് നടത്തിയിരുന്ന 58 പേരെ മറ്റ് ഗവ. ആശുപത്രികളിലേക്ക് മാറ്റി.
Keywords: Haripad gov. hospital, Two dialysis patients , Dead



COMMENTS