വാഷിംഗ്ടൺ: ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ആഗോള സംഘർഷങ്...
വാഷിംഗ്ടൺ: ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള തന്റെ ബോർഡ് ഓഫ് പീസ് സംരംഭത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ചേരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഈ നീക്കം.
ഇമ്മാനുവൽ മാക്രോണുമായുള്ള സ്വകാര്യ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും ട്രംപ് തൻ്റെ സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. 'ഞാൻ 200ശതമാനം താരിഫ് ചുമത്തും, അപ്പോൾ അദ്ദേഹം (മാക്രോൺ) ചേരും, പക്ഷേ അദ്ദേഹം ചേരേണ്ടതില്ല,' ട്രംപ് പറഞ്ഞു. മാക്രോണിന്റെ കാലാവധി ഉടൻ അവസാനിക്കുമെന്നും അതിനാൽ ആരും അദ്ദേഹത്തെ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.
സന്ദേശത്തിലെ ഉള്ളടക്കം:
ട്രംപ് പുറത്തുവിട്ട സന്ദേശത്തിൽ, ദാവോസിനുശേഷം പാരീസിൽ ജി7 യോഗം സംഘടിപ്പിക്കാമെന്നും ഉക്രേനിയൻ, ഡാനിഷ്, സിറിയൻ, റഷ്യൻ പ്രതിനിധികളെ ക്ഷണിക്കാമെന്നും മാക്രോൺ നിർദ്ദേശിക്കുന്നുണ്ട്. സിറിയയുടെ കാര്യത്തിൽ യുഎസിനൊപ്പമാണെന്നും എന്നാൽ ഗ്രീൻലാൻഡിന്റെ കാര്യത്തിൽ ട്രംപിന്റെ നിലപാട് മനസ്സിലാകുന്നില്ലെന്നും മാക്രോൺ സന്ദേശത്തിൽ പറയുന്നു. വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിന് മുൻപ് പാരീസിൽ വിരുന്നിനും അദ്ദേഹം ട്രംപിനെ ക്ഷണിക്കുന്നുണ്ട്.
ട്രംപ് ഈ സന്ദേശങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടോ എന്നത് സ്‌ക്രീൻഷോട്ടിൽ വ്യക്തമല്ല. ദാവോസ് സന്ദർശനത്തിന് ശേഷം മാക്രോൺ പാരീസിലേക്ക് മടങ്ങാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ.
Key Words : Donald Trump, US Tariff , France


COMMENTS