വാഷിങ്ടൺ : ഗ്രീൻലാൻഡിൽ വൻതോതിൽ ഫണ്ട് ഇറക്കി ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കം നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റി...
വാഷിങ്ടൺ : ഗ്രീൻലാൻഡിൽ വൻതോതിൽ ഫണ്ട് ഇറക്കി ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കം നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗ്രീൻലാൻഡിലെ ഓരോ പൗരനും 10,000 മുതൽ 100,000 ഡോളർ വരെ നേരിട്ടുള്ള പണമായി നൽകുന്നതിനെക്കുറിച്ചാണ് ട്രംപ് ആലോചിക്കുന്നത്. ഡെൻമാർക്കിൽ നിന്ന് വേർപെട്ട് അമേരിക്കയോടൊപ്പം ചേരാൻ ഗ്രീൻലാൻഡിലെ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗ്രീൻലാൻഡിലെ ഖനന മേഖല (പ്രത്യേകിച്ച് അപൂർവ ലോഹങ്ങൾ), ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയിൽ വൻതോതിൽ നിക്ഷേപം നടത്തി ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അമേരിക്ക പദ്ധതിയിടുന്നു. ഗ്രീൻലാൻഡിലെ ഖനന മേഖല (പ്രത്യേകിച്ച് അപൂർവ ലോഹങ്ങൾ), ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയിൽ വൻതോതിൽ നിക്ഷേപം നടത്തി ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അമേരിക്ക പദ്ധതിയിടുന്നു. നയതന്ത്ര ചർച്ചകൾക്ക് പുറമെ, ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കം നടത്തുന്നതും ഒരു സാധ്യതയായി ട്രംപ് ഭരണകൂടം തള്ളിക്കളയുന്നില്ല.
എന്നാൽ തങ്ങൾ വിൽപനയ്ക്കുള്ളവരല്ലെന്നും അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗ്രീൻലാൻഡ് ഭരണകൂടവും ഡെന്മാർക്കും വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Donald Trump, Greenland


COMMENTS