വാഷിംഗ്ടൺ: ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്...
വാഷിംഗ്ടൺ: ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഇതിനായി സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിഗണനയിലുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് നിലപാട് കടുപ്പിച്ചത്.
റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സ്വാധീനം ആർട്ടിക് മേഖലയിൽ തടയാൻ ഗ്രീൻലാൻഡ് യുഎസിന്റെ നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വിശ്വസിക്കുന്നു.കൂടാതെ ആധുനിക സാങ്കേതികവിദ്യയ്ക്കും സൈനിക ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കളുടെ വൻ ശേഖരം ഗ്രീൻലാൻഡിലുണ്ട്.
Key Words : Donald Trump, Greenland , White House


COMMENTS