Trump Imposes 10% Tariff on Eight Countries Opposing Greenland Plan; EU Stands Firm
വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. യുണൈറ്റഡ് കിംഗ്ഡം (യുകെ), ഫ്രാന്‍സ്, ജര്‍മ്മനി, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് എന്നീ 8 രാജ്യങ്ങള്‍ക്കാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.
2026 ഫെബ്രുവരി 1 മുതല്‍ ഈ 10% അധിക നികുതി നിലവില്‍ വരും. ഗ്രീന്‍ലാന്‍ഡ് പൂര്‍ണ്ണമായും അമേരിക്കയ്ക്ക് വില്‍ക്കുന്ന കാര്യത്തില്‍ ജൂണ്‍ 1-നകം ധാരണയിലെത്തിയില്ലെങ്കില്‍, ഈ തീരുവ 25% ആയി ഉയര്‍ത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ ഈ രാജ്യങ്ങള്‍ അതിനെ എതിര്‍ക്കുന്നുവെന്നുമാണ് ട്രംപിന്റെ വാദം. റഷ്യയുടെയും ചൈനയുടെയും ഭീഷണി നേരിടാന്‍ അമേരിക്കന്‍ നിയന്ത്രണം ആവശ്യമാണെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ട്രാന്‍സ് അറ്റ്‌ലാന്റിക് ബന്ധങ്ങളെ തകര്‍ക്കുമെന്നും യൂറോപ്യന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്ന് ഇയു വ്യക്തമാക്കി.
'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാടില്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് ഭരണകൂടവും ഉറച്ചുനില്‍ക്കുന്നു. ന്യൂക്കിലും കോപ്പന്‍ഹേഗനിലും ഇതിനെതിരെ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും തിരിച്ചടിക്കാനുള്ള നടപടികള്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ നിലപാട്
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ സംയുക്തമായി ട്രംപിന്റെ നീക്കത്തെ അപലപിച്ചു.
ട്രംപിന്റെ ഭീഷണി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അറ്റ്ലാന്റിക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡ് ജനതയ്ക്കും ഒപ്പം യൂറോപ്യന്‍ യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ തോതിലുള്ള തീരുവ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള പ്രത്യാക്രമണ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇയു അംബാസഡര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
'ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇതിനെ ബ്ലാക്ക്‌മെയിലിംഗ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ട്രംപിന്റെ നീക്കം 'പൂര്‍ണ്ണമായും തെറ്റാണെന്ന്' ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ ഇത്തരമൊരു നടപടി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മന്‍ വാഹന വ്യവസായ രംഗം ഈ തീരുവ മൂലം വലിയ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും, ഇതിനെതിരെ ബ്രസ്സല്‍സ് കേന്ദ്രീകരിച്ച് ശക്തമായ സാമ്പത്തിക നീക്കങ്ങള്‍ വേണമെന്നും ജര്‍മ്മന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സ്വീഡനും നോര്‍വേയും ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡെന്മാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഇവര്‍, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടില്ലെന്ന് അറിയിച്ചു.
ഗ്രീന്‍ലാന്‍ഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ 'ആര്‍ട്ടിക് സെന്‍ട്രി' എന്ന പേരില്‍ ഒരു പുതിയ സൈനിക ദൗത്യത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ അയച്ചു തുടങ്ങിയിരുന്നു. ഇതിലുള്ള പ്രതിഷേധം കൂടിയാണ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം.
കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാര കരാറുകള്‍ അംഗീകരിക്കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും.
തലസ്ഥാനമായ ന്യൂക്കിലും ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലും ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
Summary:
Summary: US President Donald Trump has announced a 10% import tariff on eight European nations that opposed America's move to acquire Greenland. The tariffs target the United Kingdom (UK), France, Germany, Norway, Sweden, Finland, the Netherlands, and Denmark.
The additional tax is set to take effect on February 1, 2026. Trump further warned that if an agreement to sell Greenland to the United States is not reached by June 1, the tariff will be hiked to 25%.
Trump's Justification: He argues that Greenland is essential for US national security to counter threats from Russia and China. He claims Denmark and other allies are playing a "dangerous game" by opposing the purchase.
EU Response: European Council President António Costa and Commission President Ursula von der Leyen condemned the move as a violation of international law. They warned of a "dangerous downward spiral" in transatlantic relations.
Resistance: Denmark and the Greenlandic government remain firm that "Greenland is not for sale." Mass protests have broken out in Nuuk and Copenhagen.
Retaliation: France and the UK have called the move "blackmail." The EU is already discussing retaliatory tariffs on US goods and may suspend existing trade deals.


COMMENTS