TMC MP's protest in New Delhi
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇ.ഡി റെയ്ഡില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി അമിത് ഷായുടെ വീടിനു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.പിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റ്. എം.പിമാരായ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാളില്‍ മോദി - ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുയെന്ന പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹിയില്‍ എം.പിമാര്‍ പ്രതിഷേധിച്ചത്.
Keywords: TMC, MP, Protest, Amit Shah, Delhi


COMMENTS