തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്താഴ്‌ച തിരുവനന്തപുരത്ത് എത്തു...
തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്താഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന് പുതുതായി അനുവദിച്ച നാല് ട്രെയിനുകളിൽ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളും ഒരെണ്ണം പാസഞ്ചർ ട്രെയിനുമാണ്.
ജനുവരി 23നാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിന് അനുവദിച്ച നാലെണ്ണവും തമിഴ്‌നാടിന് അനുവദിച്ച രണ്ടെണ്ണവും ഉൾപ്പെടെ ആറ് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫാണ് അന്നേ ദിവസം പ്രധാനമന്ത്രി നിർവഹിക്കുക.
അമൃത് ഭാരത് ട്രെയിനുകള്‍:
തിരുവനന്തപുരം - താംബരം (ചെന്നൈ)
തിരുവനന്തപുരം - ഹൈദരാബാദ്
നാഗര്‍കോവില്‍ - മംഗളൂരു (കേരളത്തിലൂടെയുള്ള സര്‍വീസ്)
മറ്റ് പുതിയ സര്‍വീസുകള്‍:
ഗുരുവായൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍:
പ്രതിദിന സര്‍വീസ്. ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 6:10-ന് പുറപ്പെട്ട് 6:50-ന് തൃശ്ശൂരിലെത്തും. തിരികെ രാത്രി 8:10-ന് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ട് 8:45-ന് ഗുരുവായൂരിലെത്തും.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി:
ഈ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കേരളത്തിലെ മൂന്നു സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും: കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊര്‍ണൂര്‍. മൊത്തം 11 സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍:
ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയുടെ വൈദ്യുതീകരണത്തിനും റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്.
തമിഴ്നാടിനുള്ള ട്രെയിനുകള്‍:
തമിഴ്നാടിന് രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്: നാഗര്‍കോവില്‍ - ചര്‍ളപ്പള്ളി, കോയമ്പത്തൂര്‍ - ധന്‍ബാദ്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വേഗത്തിലുള്ള യാത്ര ഉറപ്പാക്കുന്ന നോണ്‍-എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്സുകള്‍. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.
കഴിഞ്ഞ ദിവസം ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. എന്നാൽ ആ ലിസ്‌റ്റിൽ കേരളത്തിൻ്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയിൽവേ മൂന്ന് അമൃത് ഭാരത് സർവീസുകളുമായി എത്തുന്നത്.
Key Words : Amrit Bharat Express Train,Kerala, PM Modi



COMMENTS