ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തോമസ് കെ തോമസ് എം എൽ എ. എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം ആവശ്യപ്പ...
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തോമസ് കെ തോമസ് എം എൽ എ. എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം ആവശ്യപ്പെട്ടെന്നു തോമസ് കെ തോമസ് അറിയിക്കുകയായിരുന്നു. ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷമായിരുന്നു ഇത്.
തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ഘടകകക്ഷികൾ അനുവദിച്ചാലല്ലാതെ സിറ്റിങ് സീറ്റുകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ എൻ സി പിയുടെ സിറ്റിങ് സീറ്റായ കുട്ടനാട് വിട്ടുകൊടുക്കാനുള്ള സാധ്യത വിരളമാണെന്നാണ് എൻ സി പി പ്രവർത്തകർ പറയുന്നത്.
Key Words : Thomas K Thomas MLA, Kuttanad Assembly Elections


COMMENTS