Rahul Mamkootathil MLA gets bail
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയായിരുന്ന രാഹുലിന് ജയില്‍ വിടാന്‍ കഴിയും.
കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കഴിഞ്ഞിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചതോടെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
അതേസമയം രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
Keywords: Third rape case, Bail, Rahul Mamkootathil, Court


COMMENTS