വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പിടികൂടാൻ സൈന്യത്തെ ...
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പിടികൂടാൻ സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇതിൻ്റെ ആവശ്യമില്ലെന്നും പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
യുക്രൈൻ പ്രസിഡൻ്റ് വ്ലോഡിമിർ സെലൻസ്കിയുടെ സമീപകാല പ്രസ്താവനകളെ ഉദ്ധരിച്ച് പുടിനെ പിടികൂടാനുള്ള ദൗത്യത്തിന് ഉത്തരവിടുമോ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിനാണ് യുഎസ് പ്രസിഡന്റ് മറുപടി നൽകിയത്. റഷ്യൻ പ്രസിഡൻ്റ് പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് ഇത് എളുപ്പമുള്ള ഒന്നായിരിക്കുമെന്ന് കരുതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം റഷ്യക്ക് 31,000 പേരുടെ ജീവഹാനിയുണ്ടായെന്നും റഷ്യൻ സാമ്പത്തികരംഗം മോശമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Key Words : Putin, Donald Trump


COMMENTS