തിരുവനന്തപുരം : കെ റെയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ സമരം നടത്തുമെന്ന് കെ സുധാകരൻ എം പി. ഇത്...
തിരുവനന്തപുരം : കെ റെയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ സമരം നടത്തുമെന്ന് കെ സുധാകരൻ എം പി. ഇത് വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
വർഗീയതയുടെ രാജാവായി പിണറായി മാറി, പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവ് ആയി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മത്സരിക്കുമോ എന്നത് താനല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കും. താൽപ്പര്യം അറിയിച്ചിട്ടില്ല ചോദിച്ചാൽ പറയും. ചോദിക്കുമെന്നാണ് താൻ വിചാരിക്കുന്നത്. ശശി തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നു. സംസാരിക്കാത്ത കാലത്തോളം അതിനെക്കുറിച്ച് പറയാൻ തനിക്ക് കഴിയില്ല. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Key Words : K Rail, High-speed rail, K Sudhakaran


COMMENTS