ന്യൂഡൽഹി : വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ അവിശ്വസനീയമായ മുന്ന...
ന്യൂഡൽഹി : വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ അവിശ്വസനീയമായ മുന്നേറ്റം.
തിങ്കളാഴ്ച കാരക്കാസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 16.45 ശതമാനം ഉയര്‍ന്ന് 2,597.7 എന്ന പോയിന്റിലെത്തി. വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്. മഡുറോയുടെ ഭരണമാറ്റത്തിലൂടെ വെനസ്വേലയുടെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
കേവലം 15 കമ്പനികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള ദക്ഷിണ അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് കാരക്കാസിലേത്. ഒരു കാലത്ത് പ്രതിദിന ഇടപാടുകള്‍ പത്തുലക്ഷം ഡോളറില്‍ താഴെ മാത്രമായിരുന്ന ഇവിടെയാണ് ഇപ്പോള്‍ പണമൊഴുകുന്നത്. കടപ്പത്രങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ്.
Key Words : Stock market, Nicolas Maduro, Venezuela


COMMENTS