തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ നിർണായകമായി വിഎസ്എസ്‌സി ശാസ്ത്രജ്ഞന്മാരുടെ മൊഴി. ഇപ്പോൾ ശബരിമലയിൽ ഉള്ളത് യഥാർഥ ചെമ്പു പാളികൾ...
തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ നിർണായകമായി വിഎസ്എസ്‌സി ശാസ്ത്രജ്ഞന്മാരുടെ മൊഴി. ഇപ്പോൾ ശബരിമലയിൽ ഉള്ളത് യഥാർഥ ചെമ്പു പാളികൾ തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായെന്നാണ് എസ്‌ഐടിക്ക് ഇവർ മൊഴി നൽകിയിരിക്കുന്നത്.
ഇക്കാര്യം എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. ഇതോടെ കട്ടിളപ്പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്നും പാളികളിൽ ഉണ്ടായിരുന്ന സ്വർണത്തിനാണു കുറവു വന്നിരിക്കുന്നതെന്നുമുള്ള നിഗമനത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
ഹൈക്കോടതി നിർദേശ പ്രകാരമാണ് ചെമ്പു പാളികളുടെ പഴക്കം നിർണയിക്കാനായി വിഎസ്എസ്‌സിയിൽ പരിശോധന നടത്തിയത്.ഇതിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കൂടുതൽ വ്യക്തത വരുത്താൻ ശാസ്ത്രജ്ഞന്മാരുടെ മൊഴി രേഖപ്പെടുത്താൻ കോടതി എസ്‌ഐടിയോടു നിർദേശിച്ചിരുന്നു.
Key Words : Copper Plates, Sabarimala ,VSSC Scientists

COMMENTS