തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള കേസിൽ തന്ത്രി രാജീവർ തിരുവനന്തപുരം സബ് ജയിലിലേക്ക്. 14 ദിവസത്തേക്ക് തന്ത്രിയെ റിമാൻഡ് ചെയ്തു. കണ്ഠരര് രാജ...
തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള കേസിൽ തന്ത്രി രാജീവർ തിരുവനന്തപുരം സബ് ജയിലിലേക്ക്. 14 ദിവസത്തേക്ക് തന്ത്രിയെ റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികരിച്ചത്. മാധ്യമങ്ങളൂടെ കൂടുതല്‍ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നല്‍കിയത്. ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമങ്ങള്‍ ചോദ്യത്തിനും തന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്‌ഐടി സംഘം കൊല്ലത്തേക്കാണ് പോയത്. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയില്‍ ഹാജരാക്കിയപ്പോൾ തന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും അറിയിച്ചു.
Key Words : Tantri Kantarar Rajeevaru, Sabarimala Gold Theft


COMMENTS