Tamil Nadu state film award winners
ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2016 മുതല്‍ 2026 വരെയുള്ള സിനിമകള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ത്ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാര്‍.
അതേസമയം പുരസ്‌കാരം നേടിയ നടിമാരില്‍ കൂടുതലും മലയാളികളാണെന്നതും ശ്രദ്ധേയമായി. നയന്‍താര, ജ്യോതിക, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്‍, സായി പല്ലവി എന്നിവരാണ് മികച്ച നടിമാര്‍.
മാനഗരം, അരം, പരിയേറും പെരുമാള്‍, അസുരന്‍, കൂഴങ്കല്‍, ജയ്ഭീം, കാര്‍ക്കി എന്നിവയാണ് മികച്ച ചിത്രങ്ങള്‍. മധുമിത, ഉര്‍വശി, ദേവദര്‍ശിനി, കോവൈ സരള, ഇന്ദ്രജ ശങ്കര്‍ എന്നിവരാണ് മികച്ച ഹാസ്യ നടിമാര്‍.
ലോകേഷ് കനകരാജ്, പുഷ്‌കര്‍ ഗായത്രി, മാരി സെല്‍വരാജ്, പാര്‍ത്ഥിപന്‍, സുധ കൊങ്കര, ടി.എസ് ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന്‍ എന്നിവരാണ് മികച്ച സംവിധായകര്‍.
Keywords: Tamil Nadu, Film award, 2016 - 2022, Announced


COMMENTS