Supreme court rejects N.Vasu bail plea
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. തനിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
എന്നാല്‍ ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കേണ്ടവര്‍ തന്നെ അത് അപഹരിക്കാന്‍ ശ്രമിച്ചുയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം തന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നും അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും പൂര്‍ത്തിയായതിനാല്‍ തന്റെ കസ്റ്റഡി ആവശ്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം.
Keywords: Supreme court, Reject, Bail, N.Vasu, Sabarimala gold theft case


COMMENTS