Supreme court rejects Jana Nayagan film producer's plea
ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിലും തിരിച്ചടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
വിഷയം ഹൈക്കോടതി തീരുമാനിക്കും എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹൈക്കോടതി വിധിക്കു ശേഷം തീരുമാനമെടുക്കാനുള്ള സമയം സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചില്ലയെന്നതും കോടതി ചൂണ്ടിക്കാട്ടി.
മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം 500 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം പൊങ്കലിന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നഷ്ടമുണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ വാദിച്ചെങ്കിലും അത് ഹൈക്കോടതിയില്‍ പറയണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
Keywords: Supreme court, Reject, Jana Nayagan, Plea


COMMENTS