Supreme court rejected K.P Shankaradas bail plea
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി. അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
ഇത്തരം ബോര്‍ഡ് തീരുമാനങ്ങളില്‍ അംഗമായിരുന്ന ആള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിടില്ലെന്നും കോടതി പരാമര്‍ശിച്ചു.
അതേസമയം തന്റെ പ്രായാധിക്യത്തെയും ശാരീരിക അവശതകളെയും കണക്കിലെടുത്ത് നടപടികളില്‍ ഇളവ് വേണമെന്നും ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശങ്കരദാസ് സുപ്രീംകോടതിയെ സമീച്ചത്.
എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യാന്‍ ഹൈക്കോടതിയെ തന്നെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, K.P Shankaradas, Bail Plea, Reject


COMMENTS