Supreme court order about K.M Shaji disqualified case
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. കെ.എം ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാലാണ് സുപ്രീം കോടതി നടപടി. വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് മറികടന്നുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം ഷാജി മതസ്പര്‍ധ വളര്‍ത്തുന്ന നടപടികള്‍ ചെയ്തുയെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതേതുടര്‍ന്ന് ഹൈക്കോടതി കെ.എം ഷാജിയെ ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ 2016 ലെ നിയമസഭയുടെ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടി.
Keywords: Supreme court, K.M Shaji, Nikesh Kumar, High court, Verdict


COMMENTS