തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്...
തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീട്ടിയത്. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിന് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം തേടി.
അപ്പീൽ മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്‌തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Key Words : Supreme Court, High Court , Waqf land


COMMENTS