ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്ര...
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്.
നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.
Key Words : Sonia Gandhi, Hospitalised


COMMENTS