തിരുവനന്തപുരം : നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ലന്ന് മന്ത്രി വി ...
തിരുവനന്തപുരം : നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ലന്ന് മന്ത്രി വി ശിവൻകുട്ടി. അത് ബി ജെ പിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിൻ്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ബി ജെ പിയെ സഹായിക്കുക, പകരം പറവൂരിൽ ബി ജെ പി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ 'ഡീലിൻ്റെ' അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിൻ്റെ ബി ജെ പി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നും ശിവൻകുട്ടി ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വി ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
Key Words : V Sivankutty, VD Satheesan, Nemom

COMMENTS