തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞ...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് അവസരം നൽകണം. എന്നാൽ തെരഞ്ഞെടുപ്പിൽ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Key Words : Assembly Election, PJ Kurien , VD Satheesan


COMMENTS