കൽപ്പറ്റ: വയനാട് ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവ് എ വി ജയൻ പാർട്ടി വിട്ടു. സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്...
കൽപ്പറ്റ: വയനാട് ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവ് എ വി ജയൻ പാർട്ടി വിട്ടു. സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മിൽ നിലനിൽക്കുന്ന ഉൾപ്പാർട്ടി പോരാണ് എവി ജയന്റെ പാർട്ടി വിടലിലൂടെ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിനിൽക്കുന്നത്
കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം പൂർണ്ണമായും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. തന്നെ വേട്ടയാടാൻ വേണ്ടി പാർട്ടിക്കുള്ളിലെ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരം ചോർത്തി നൽകി. ഇത്തരത്തിലുള്ള ആസൂത്രിതമായ അട്ടിമറികൾ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയൻ പറഞ്ഞു.
Key Words :CPI(M), Wayanad, AV Jayan

COMMENTS